ഒഐസിസി യൂത്ത് വിങ് കുവൈറ്റ് നേതൃത്വസംഗമം നടത്തി

അങ്കമാലി എംഎല്‍എയും മുന്‍ എന്‍സ്‌യു ഐ ദേശീയ പ്രസിഡന്റുമായിരുന്ന റോജി എം ജോണ്‍ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുകളുടെ ഭരണപരാജയം മറച്ചുവയ്ക്കാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അക്രമങ്ങളും കലാപങ്ങളും അരങ്ങേറുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

Update: 2019-01-20 14:04 GMT

കുവൈറ്റ്: ഒഐസിസി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വസംഗമം സംഘടിപ്പിച്ചു. അങ്കമാലി എംഎല്‍എയും മുന്‍ എന്‍സ്‌യു ഐ ദേശീയ പ്രസിഡന്റുമായിരുന്ന റോജി എം ജോണ്‍ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുകളുടെ ഭരണപരാജയം മറച്ചുവയ്ക്കാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അക്രമങ്ങളും കലാപങ്ങളും അരങ്ങേറുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തീരുമാനിക്കുമ്പോള്‍ വര്‍ഗീയകലാപങ്ങള്‍ക്ക് കോപ്പുകൂട്ടാനാണ് ബിജെപി നേതൃത്വംകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓള്‍ ഇന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ.ഒനിക മല്‍ഹോത്ര മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷോബിന്‍ സണ്ണി അധ്യക്ഷത വഹിച്ചു. കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ഷബീര്‍ കൊയിലാണ്ടി, ചന്ദ്രമോഹന്‍, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അഖിലേഷ് മാലൂര്‍, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, യൂത്ത് വിങ് ജോയിന്റ് ഖജാഞ്ചി ഹസീബ് കീപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News