ഒഐസിസി 'പുരസ്‌കാരസന്ധ്യ 19' രണ്ടിന്; രമേശ് ചെന്നിത്തല മുഖ്യാതിഥി

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും ബോളിവുഡ് നടിയുമായ നഗ്്മയും പങ്കെടുക്കും.

Update: 2019-02-17 12:58 GMT

കുവൈത്ത്: ഒഐസിസി കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2ന് വൈകീട്ട് 5.30ന് മറീനാ ഹാള്‍ അബ്ബാസിയയില്‍ നടത്തുന്ന 'പുരസ്‌കാര സന്ധ്യ 19'ല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും ബോളിവുഡ് നടിയുമായ നഗ്്മയും പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവരുടെ ഗാനമേളയും ഹാസ്യസാമ്രാട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയുമുണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.




Tags: