വിഷവാതകം ശ്വസിച്ചു മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേകയച്ചു

സാമൂഹിക പ്രവര്‍ത്തകന്‍ സലാം പറാട്ടിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Update: 2020-02-06 03:58 GMT

ബുറൈദ(സൗദി): തണുപ്പിനെ പ്രതിരോധിക്കാന്‍ മുറിയില്‍ തീക്കനലിട്ടതിനെ തുടര്‍ന്ന് യുപി സ്വദേശിയായ മധ്യവയസ്‌കന്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. ഉത്തര്‍പ്രദേശ് സിക്കാര വിജയ് നഗര്‍ സ്വദേശി ജമാലുദ്ധീന്‍ ജലാലുദ്ധീന്‍ (58) എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ മാസം ആറിനാണ് ബുറൈദ ബുക്കേറിയ ഹൈവേയില്‍ കൃഷിയിടത്തിലുള്ള താമസമുറിയില്‍ മൂന്ന് സഹജോലിക്കാര്‍ തണുപ്പിനെ അകറ്റാനായി മുറിക്കകത്ത് കനലിട്ടത്. കോഴി ചുടാനുപയോഗിക്കുന്ന ട്രേയില്‍ തീക്കനലിട്ട് ഉറങ്ങവേ വിഷവാതകം ശ്വസിച്ചു ശ്വാസതടസ്സം നേരിട്ട് മൂവരും മുറിയുടെ പുറത്തേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ അത്യന്ന്യാസ നിലയില്‍ ഉണ്ടായിരുന്ന ജലാലുദ്ധീന്‍ മരണപ്പെടുകയായിരുന്നു.

പാകിസ്താന്‍ സ്വദേശികളായ മറ്റു രണ്ടു പേരും ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ഖസീമില്‍ നിന്ന് റിയാദ് വഴി ലക്‌നോവിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സാമൂഹിക പ്രവര്‍ത്തകന്‍ സലാം പറാട്ടിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Tags: