60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 250 ദിനാറും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും വ്യവസ്ഥയില്‍ ഇഖാമ

Update: 2022-01-24 10:31 GMT

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 250 ദിനാര്‍ അധിക ഫീസ് ഈടാക്കിയും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയും തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും. വാണിജ്യ മന്ത്രിയും മാന്‍പവര്‍ പബ്ലിക് അതോറിറ്റി ചെയര്‍മാനുമായ ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വിഷയത്തില്‍ ഒരുവര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാവുമെന്നാണ് കരുതുന്നത്. 60 വയസ്സിന് മുകളിലുള്ളവരുടെ വിഷയത്തില്‍ പലവട്ടം തീരുമാനം മാറിമറിഞ്ഞതാണ്. പ്രായപരിധി നിയന്ത്രണം വന്നതിന് ശേഷം വിസ പുതുക്കാന്‍ കഴിയാതെ നിരവധി പേര്‍ക്ക് തിരിച്ചുപോവേണ്ടിവന്നിരുന്നു.

Tags: