ജിദ്ദയിലെ വാഹനാപകടത്തിന്‍ മലപ്പുറം സ്വദേശി മരിച്ചു

Update: 2022-12-21 09:12 GMT

ജിദ്ദ: വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പൂക്കോട്ടൂര്‍ വെള്ളൂര്‍ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തില്‍ അബൂബക്കര്‍ (53) ആണ് മരിച്ചത്. ദീര്‍ഘകാലമായി ജിദ്ദ ഹയ്യ് അന്നഈമില്‍ പൊടിമില്‍ ജീവനക്കാരനായിരുന്നു. മില്ലിന് മുമ്പില്‍ വച്ച് നിര്‍ത്തിയിട്ട വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. പരേതരായ നെച്ചി തടത്തില്‍ മുഹമ്മദിന്റെയും നൂറേങ്ങല്‍ ഫാത്തിമയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാര്‍ഥികളാണ്.

Tags:    

Similar News