സൗദിയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; 12 പേര്‍ക്ക് പരിക്ക്

Update: 2021-09-07 01:39 GMT

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ ജനവാസ കേന്ദ്രത്തില്‍ തീപ്പിടിത്തം. വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു. പട്ടണത്തിലെ ഒരു ബഹുനില ഫഌറ്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പോലിസും റെഡ് ക്രസന്റ് അതോറിറ്റി പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും ചേര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ പത്തുപേര്‍ക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

Tags: