മാവോവാദി വധം: പോലിസ് നടപടി സംശയാസ്പദം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇരട്ട സമീപനങ്ങള്‍ക്കെതിരേ ജനാതിപത്യ വിശ്വാസികള്‍ രംഗത്ത് വരണണമെന്നും യോഗം ആവശ്യപ്പെട്ടു

Update: 2019-11-15 11:17 GMT

ദമ്മാം: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവച്ചു കൊന്ന പോലിസ് നടപടി സംശയാസ്പദമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാവോവാദികളെ വെടിവച്ചു കൊന്നതില്‍ ഭരണകക്ഷിയായ സിപിഐ തന്നെ ശക്തമായി രംഗത്തുവന്നിരിക്കെ അതിനെതിരേയുള്ള നോട്ടീസ് കൈവശം വച്ചതിനു രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് യുഎപിഎക്കെതിരേ പ്രകടനം നടത്തിയ സിപിഎമ്മിന്റെ ഇരട്ടമുഖമാണ് വെളിവാക്കുന്നത്. രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുസ് ലിം ന്യുനപക്ഷങ്ങല്‍ക്കെതിരേ ആക്രമണങ്ങളും കരിനിയമങ്ങളും ചുമത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതേതര സര്‍ക്കാര്‍ എന്നവകാശപ്പെട്ട് അധികാരത്തില്‍ വന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ വിഷം തുപ്പുന്ന പ്രതീഷ് വിശ്വനാഥ് അടക്കമുള്ള സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണടക്കുന്ന പോലിസിന്റെ വിവേചനം കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. ഇത്തരം ഇരട്ട സമീപനങ്ങള്‍ക്കെതിരേ ജനാതിപത്യ വിശ്വാസികള്‍ രംഗത്ത് വരണണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അശ്‌റഫ് മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, ഷാജഹാന്‍ കരുനാഗപ്പള്ളി, അഷ്‌റഫ് മുക്കം സംസാരിച്ചു.




Tags:    

Similar News