ശ്വാസതടസ്സം: മലയാളി ഉംറ തീര്‍ത്ഥാടകന്‍ സൗദിയില്‍ മരിച്ചു

കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴില്‍ ഉംറ തീര്‍ത്ഥാടനത്തിന് എത്തിയത്.

Update: 2022-09-28 04:18 GMT

റിയാദ്: മലയാളിയായ ഉംറ തീര്‍ത്ഥാടകന്‍ മക്കയില്‍ ശ്വാസതടസം മൂലം മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴില്‍ ഉംറ തീര്‍ത്ഥാടനത്തിന് എത്തിയത്.

ആസ്തമ രോഗിയായിരുന്ന ഹൈദറിന് ശ്വാസ തടസം മൂര്‍ച്ഛിക്കുകയായിരുന്നു. മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഐസിഎഫ് വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

Tags: