ദമ്മാം: പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ലബ്ബായ മാഡ്രിഡ് എഫ്സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. റോയല്‍ മലബാര്‍ റെസ്റ്റോറന്റ് മാനേജ്മെന്റ് പ്രതിനിധികളായ നിഹാദ്, ശറഫുദ്ദീന്‍, മൂസ എന്നിവര്‍ ചേര്‍ന്ന് മാഡ്രിഡ് എഫ്സി ടീം ക്യാപ്റ്റന്‍ സഹലിന് നല്‍കിയാണ് ജേഴ്സിയുടെ പ്രകാശനം നിര്‍വഹിച്ചത്. ക്ലബ് ഭാരവാഹികളായ ഷെഫീര്‍ മണലൊടി, ഷുക്കൂര്‍ ആലുങ്ങല്‍, ജാബിര്‍, നൗഫല്‍, ഹാരിസ്, അക്ബര്‍, ഷബീര്‍, ഇജാസ് എന്നിവര്‍ സംബന്ധിച്ചു.