ലോക കേരള സഭയുടെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നു: ഇന്‍കാസ്

ലോക കേരള സഭയുടെ ദുബയ് പരിപാടി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനം പോലും സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Update: 2019-02-07 15:49 GMT

ദുബയ്: ദുബയില്‍ നടക്കുന്ന ലോക കേരള സഭയുടെ മറവില്‍ സിപിഎം രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ പ്രവാസികളെ അണിനിരത്തി പ്രതികരിക്കുമെന്നും ഇന്‍കാസ് ജനസിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. ലോക കേരള സഭയുടെ ദുബയ് പരിപാടി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനം പോലും സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

നോര്‍ക്കയുടെയോ ലോക കേരളസഭയുടെയോ അംഗംങ്ങള്‍ പോലും അല്ലാത്തവരെ വാര്‍ത്ത സമ്മേളനത്തില്‍ ഉള്‍പ്പെടുത്തുകയും ഇടതു പക്ഷ മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ പ്രവാസി സംലടനാ നേതാവും ലോക കേരളസഭാ അംഗവുമായ വ്യക്തിയെ ഒഴിവാക്കുകയും ചെയ്തു. ഏറ്റവും വലിയ ജനാധിപത്യ സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്ത് കേസ് കൊടുത്ത ലോക കേരളസഭാ അംഗമല്ലാത്ത വ്യക്തിയെ വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ നോര്‍ക്കയുടെയും ലോക കേരളസഭയുടെയും ഉത്തരവാദപ്പെട്ട അംഗങ്ങളും ഐഎഎസ് പ്രതിനിധികളും മുന്നോട്ട് വരണമെന്നും ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. 

Tags:    

Similar News