സൗദിയില്‍ ലെവി ഇളവ് പുതിയ സ്ഥാപനങ്ങള്‍ക്ക് മാത്രം

Update: 2020-02-01 08:18 GMT

ദമ്മാം: സൗദി അറേബ്യയില്‍ ലെവി ഇളവ് പുതിയ സ്ഥാപനങ്ങള്‍ക്ക് മാത്രമെന്ന് അധികൃതര്‍. പത്തില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ നാലു വിദേശികള്‍ക്ക് ലെവി ഇളവ് തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി. നാലു പേര്‍ മാത്രമുള്ള തന്റെ സ്ഥാപനത്തിലെ തൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ 9000 റിയാല്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് മന്ത്രാലയം മറുപടി നല്‍കിയത്. നാലു ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ നിന്നും ലെവി ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.




Tags: