കുവൈത്തില്‍ 24 മണിക്കൂറിനിടെ 638 പേര്‍ക്ക് കൊവിഡ്: മൂന്ന് മരണം

Update: 2020-07-05 14:03 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 638 പേര്‍ക്ക്. ഇതില്‍ 175 പേര്‍ മറ്റ് രാജ്യക്കാരാണ്. ഇതോടെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 49941 ആയി. 3 പേരാണ് ഇന്ന് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 368 ആയി. 520 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 40463 ആയി ഉയര്‍ന്നു. 9110 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ- 99,അഹമദി- 195, ഹവല്ലി- 76, കേപിറ്റല്‍- 127, ജഹറ- 141. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം :സബാഹിയ- 31, സബാഹ് സാലെം- 32 , സഅദ് അബ്ദുല്ല- 39, റിഖ- 25 , ജാബര്‍ അലി- 25, ജാബര്‍ അല്‍ അഹമദ്- 23 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിതരുടെ എണ്ണം


Tags: