പ്രസവചികില്‍സയ്ക്ക് കുവൈത്തില്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

Update: 2019-06-30 06:12 GMT

കുവൈത്ത്: മാതൃ ആശുപത്രിയില്‍ പുതുതായി മൂന്ന് വാര്‍ഡുകള്‍ തുറന്നിട്ടുണ്ടെന്നും വിദേശികള്‍ക്ക് പ്രസവചികില്‍സാ ഫീസ് വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി. സന്ദര്‍ശകവിസയില്‍ രാജ്യത്തെ ആശുപത്രികളിലേക്ക് പ്രവാസികള്‍ പ്രസവത്തിനെത്തുന്നത് തിരക്ക് വര്‍ധിപ്പിക്കുന്നുവെന്നും ഇതുമൂലം സ്വദേശികള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും സഫ അല്‍ ഹാഷി എംപിയുടെ ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. അമീരി ആശുപത്രി, സബാഹ് ആശുപത്രി എന്നിവിടങ്ങളില്‍ സ്വദേശികള്‍ക്കു മാത്രമായി പ്രസവ വാര്‍ഡ് ആരംഭിക്കണമെന്നും വിദേശി സ്ത്രീകളുടെ പ്രസവം ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. 

Tags: