ആരോഗ്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്

ഇനി മുതല്‍ കുവൈത്ത് അംഗീകരിച്ച വാകസിനെടുത്തവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പിസിആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല.

Update: 2022-02-15 01:40 GMT

കുവൈത്ത് സിറ്റി: ആരോഗ്യ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഇളവുകളുമായി കുവൈത്ത്. ഇനി മുതല്‍ കുവൈത്ത് അംഗീകരിച്ച വാകസിനെടുത്തവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പിസിആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും 72 മണിക്കൂര്‍ സമയപരിധിയിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാം. കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഉണ്ടാകും.

ഈ സമയ പരിധിക്കു ശേഷം പിസിആര്‍ എടുത്ത് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത 16 വയസ്സിന താഴെയുള്ളവര്‍ക്ക ഈ നിബന്ധനകളൊന്നും ബാധകമല്ല. ഫെബ്രുവരി 20 മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുക. രണ്ട ഡോസ് വാകസിന്‍ സ്വീകരിച്ചവര്‍ ഒമ്പതു മാസം കഴിഞ്ഞാല്‍ ബൂസറ്റര്‍ ഡോസ് കൂടി എടുത്താലേ വാകസിനെടുത്തവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടൂ. കൊറോണ സ്ഥിരീകരിച്ച മൂന്ന മാസം പൂര്‍ത്തിയാകാത്തവരും 'പ്രതിരോധ ശേഷിയുള്ളവര്‍' വിഭാഗത്തില്‍ പെടുത്തി ഇളവ ലഭിക്കുന്നവരിലാണ് ഉള്‍പ്പെടുക.

അതേസമയം, പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കി.കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഫെബ്രുവരി 20 മുതല്‍ മാളുകളില്‍ പ്രവേശനം അനുവദിക്കും. 20 മുതല്‍ ഒത്തുകൂടല്‍ വിലക്കു നീക്കും. വാകസിനെടുത്തവര്‍ക്ക് തിയറ്റര്‍, പാര്‍ട്ടി ഹാള്‍ തുടങ്ങിയ ഇടങ്ങളില്‍ നിബന്ധന ഇല്ലാതെയും എടുക്കാത്തവര്‍ക്കു 72 മണിക്കൂര്‍ സമയപരിധിയിലെ പിസിആര്‍ വേണം എന്ന വ്യവസ്ഥയിലും പ്രവേശനം അനുവദിക്കും. പൊതു വാഹനങ്ങള്‍ പൂര്‍ണ ശേഷിയില്‍പ്രവര്‍ത്തിക്കാം. യാത്രക്കാര്‍ മാസക് ധരിക്കണമെന്ന നിബന്ധന തുടരും. മാര്‍ച്ച് 13 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രിസഭ തീരുമാനമായി പ്രധാനമന്ത്രി ശൈഖ സബാഹ ഖാലിദ അല്‍ ഹമദ അസ്സബാഹ അറിയിച്ചു.


Tags: