കുവൈത്തില്‍ 521 പേര്‍ക്ക് കൊവിഡ്; 722 രോഗമുക്തി

Update: 2020-09-19 13:55 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 99049 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 722 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,498 ആയി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 581 ആയി. ബാക്കി 8970 പേരാണ് ചികിത്സയിലുള്ളത്. 96 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3545 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്.ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 705029 ആയി.


രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്:

ഹവല്ലി 96, അഹമ്മദി 131, ഫര്‍വാനിയ 114, കേപിറ്റല്‍ 111, ജഹ്‌റ 69




Tags: