കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Update: 2020-07-30 17:14 GMT

ജിദ്ദ: കോഴിക്കോട് അണ്ടോണ ചക്കിക്കാവ് തെക്കെതൊടിയില്‍ കോയ (56) ജിദ്ദയില്‍ മരണപ്പെട്ടു. മുപ്പത്തഞ്ചു വര്‍ഷമായി പ്രവാസിയാണ്. കുറച്ച് കാലമായി ജിദ്ദ ഹംദാനിയയില്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ജോലികിടെ താമസിക്കുന്ന റുമില്‍ പോയി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് കുട്ടുകാര്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് റൂമില്‍ മരണപ്പെട്ട വിവരമറിയുന്നത്. മരണത്തിന് മുമ്പ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജിദ്ദ ഐസിഎഫ് പ്രവര്‍ത്തകനായിരുന്നു മരണപ്പെട്ട കോയ.

മാതാവ്: ആഇശ, ഭാര്യ: സക്കീന, മക്കള്‍: നിഹ്മ, നിഹാല്‍, നസല്‍, മരുമകന്‍: അബ്ദുല്‍ ശുക്കൂര്‍. അബുബക്കര്‍ സിദ്ദിഖ് ഐക്കരപ്പടി, മൊയ്തീന്‍ കുട്ടി സഖാഫി, സൈദ് കുമണ്ണ, ഹനീഫ പെരിന്തല്‍മണ്ണ, ഫൈസല്‍ ഹംദാനിയ്യ എന്നിവരുടെ നേതൃത്വത്തില്‍ ജിദ്ദ ഐ.സി.എഫ് വെല്‍ഫയര്‍ ടീം അനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം ഹംദാനിയ്യ മഖ്ബറയില്‍ ഖബറടക്കി.




Tags: