കൊല്ലം സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2021-07-15 18:52 GMT

ദോഹ: കൊല്ലം സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന്‍ കിഴക്കേതില്‍(സാല്‍മിയ മന്‍സില്‍) അബ്ദുസ്സലാം(47) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: സാല്‍മിയ സലാം, സഫ് വാന്‍. നടപടിക്രമങ്ങള്‍ക്കു ശേഷം മയ്യിത്ത് നാട്ടില്‍ കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Kollam native dies in Qatar

Tags:    

Similar News