സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം: സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം 11ന്

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മുസ്‌ലിംകളും ദലിതരുമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ നിശബ്ദത പാലിക്കുമ്പോള്‍ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Update: 2019-10-07 11:05 GMT

റിയാദ്: ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ പ്രതിഷേധിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാത്രി 8.30ന് റിയാദ്, ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തിലാണ് പ്രതിഷേധ സംഗമം.

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മുസ്‌ലിംകളും ദലിതരുമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ നിശബ്ദത പാലിക്കുമ്പോള്‍ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ റിയാദിലെ രാഷ്ട്രീയ സാംസ്‌ക്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Tags:    

Similar News