കാരുണ്യത്തിന്റെ തണല്‍സ്പര്‍ശവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ദമ്മാം ഖഫ്ജി റോഡിലുള്ള ഫാമുകളിലും ജോലി സ്ഥലങ്ങളിലും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി സന്നദ്ധസേവനം നടത്തിയത്.

Update: 2019-06-17 18:44 GMT

ജുബൈല്‍: ചുട്ടുപൊള്ളുന്ന കൊടുംചൂടില്‍ മണലാരണ്യത്തിലെ ആട്ടിടയന്‍മാര്‍ക്കിടയില്‍ കാരുണ്യഹസ്തവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ദമ്മാം ഖഫ്ജി റോഡിലുള്ള ഫാമുകളിലും ജോലി സ്ഥലങ്ങളിലും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി സന്നദ്ധസേവനം നടത്തിയത്. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷിഹാബ് കീച്ചേരി, മുസ്തഫ ഖാസിമി, അന്‍സാര്‍ പാലക്കാട്, റഷീദ് പാലക്കാട്, ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് സജീദ് പാങ്ങോട് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News