ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ദമ്മാം ഹോളിഡെയ്‌സ് റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രവിശ്യയിലെ വനിതാ സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിച്ചു.
സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് യാസീന്‍ സലീം ഖിറാഅത്ത് നടത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ തേജസ് ന്യുസ് എഡിറ്റര്‍ പിഎഎം ഹാരിസ് മുഖ്യാഥിതിയായിരുന്നു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ പി എ എം ഹാരിസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സോഷ്യല്‍ ഫോറം ജീവ കാരുണ്യവിഭാഗം കണ്‍വീനര്‍ സലീം മുഞ്ചക്കല്‍, മീഡിയ കോഡിനേറ്റര്‍ അഹ്മദ് യൂസുഫ് സംസാരിച്ചു. മൂസക്കുട്ടി കുന്നേക്കാടന്‍, സിറാജുദ്ദീന്‍ ശാന്തിനഗര്‍ സംബന്ധിച്ചു.നസീബ് പത്തനാപുരം, മുബാറക്ക് ഫറോക്ക്, റഷീദ് പുന്നപ്ര, സുബൈര്‍ നാറാത്ത് നേതൃത്വം നല്‍കി.