യഥാര്‍ത്ഥ ബദലിനായി പ്രവാസികള്‍ ഇടപെടണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണഘൂടത്തിനെതിരെ യഥാര്‍ത്ഥ ബദല്‍ മുന്നോട്ടുവെക്കുന്ന എസ്ഡിപിഐ യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രവാസികള്‍ നാട്ടിലുള്ള അവരുടെ കുടുംബങ്ങളിലും ഇടപെടല്‍ നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Update: 2019-04-18 05:59 GMT

ഖഫ്ജി: യഥാര്‍ത്ഥ ബദലിനായി പ്രവാസികള്‍ ഇടപെടല്‍ നടത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖാഫ്ജി ബ്ലോക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പ്രവാസലോകത്ത് ജീവിക്കുമ്പോഴും രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരേ യഥാര്‍ത്ഥ ബദല്‍ മുന്നോട്ടുവെക്കുന്ന എസ്ഡിപിഐ യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രവാസികള്‍ നാട്ടിലുള്ള അവരുടെ കുടുംബങ്ങളിലും ഇടപെടല്‍ നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു. മഷ്ഹൂദ് കൊല്ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് ഒറ്റപ്പാലം, തമിഴ്‌നാട് ബ്രാഞ്ച് സെക്രട്ടറി ഹനീഫ കര്‍ണാടക, ബ്രാഞ്ച് സെക്രട്ടറി ഷമീം, വഹാബ് പൂവച്ചല്‍, റഫീഖ് കുറിഞ്ഞിലക്കാട് സംസാരിച്ചു. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് സാഹിബിന്റെ വിയോഗത്തില്‍ കണ്‍വെന്‍ഷന്‍ അനുശോചിച്ചു. ബഷീര്‍ ചേളാരി, ജംഷീര്‍ കൂത്തുപറമ്പ് നേതൃത്വം നല്‍കി.


Tags:    

Similar News