പ്രതിസന്ധികളെ മറികടക്കാന്‍ മനക്കരുത്തും ദൈവസഹായവും വേണം: മജിസിയ ബാനു

ഐഐസി യുവ വിങ്ങായ ഫോക്കസ് ഇന്റര്‍ നാഷനല്‍ കുവൈത്ത് നല്‍കിയ സ്വീകരണസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്്‌ലാമില്‍ സ്‌പോര്‍ട്‌സിന് വലിയ പരിഗണന നല്‍കിയെങ്കിലും സമൂഹത്തില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നുവെന്നതിനാല്‍ തനിക്ക് സ്‌പോര്‍ട്‌സ് മേഖലയില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടിവരുന്നത്.

Update: 2019-02-17 14:14 GMT

കുവൈത്ത്: ദൈവസഹായവും ശുദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാനും മുന്നേറാനും സാധിക്കുമെന്ന് റഷ്യയില്‍ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജിസിയ ബാനു. ഐഐസി യുവ വിങ്ങായ ഫോക്കസ് ഇന്റര്‍ നാഷനല്‍ കുവൈത്ത് നല്‍കിയ സ്വീകരണസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്്‌ലാമില്‍ സ്‌പോര്‍ട്‌സിന് വലിയ പരിഗണന നല്‍കിയെങ്കിലും സമൂഹത്തില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നുവെന്നതിനാല്‍ തനിക്ക് സ്‌പോര്‍ട്‌സ് മേഖലയില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടിവരുന്നത്. മനക്കരുത്തും ജനപിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നാമ്പുറം.

കൃത്രിമരീതിയില്‍ മരുന്നും മറ്റുമുപയോഗിച്ച് മസിലുകളെയും പേശികളെയും പുഷ്ടിപ്പെടുത്തുന്ന രീതി അപകടകരമാണെന്നും ദിനേനയുള്ള വ്യായാമരീതികളിലുടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരീരത്തെ സമ്പുഷ്ടമാക്കാന്‍ കഴിയുമെന്നും മജിസിയ ബാനു ചൂണ്ടിക്കാട്ടി. പവര്‍ ലിഫ്റ്റിങ് ചാംപ്യനായ മജിസിയ ബാനുവിന് ഫോക്കസ് കുവൈത്തിന്റെ ഉപഹാരം ഡോ. അമീര്‍ അഹ്മദ് സമ്മാനിച്ചു. സ്വീകരണത്തിന് എന്‍ജി. ലുബ്‌ന അബ്ദുറഹ്്മാന്‍, ഡോ. ലബീബ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഫോക്കസ് ഇന്റര്‍നാഷനല്‍ കുവൈത്ത് ചെയര്‍മാന്‍ എന്‍ജിനീയര്‍ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐഐസി ചെയര്‍മാന്‍ വി എ മൊയ്തുണ്ണി, ഫോക്കസ് ജനറല്‍ സെക്രട്ടറി എന്‍ജി. അബ്ദുറഹ്മാന്‍, ഹംസ പയ്യനൂര്‍, അയ്യൂബ് ഖാന്‍, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അനസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News