കുവൈത്തില്‍ തീപിടിത്തം: എട്ടു കുട്ടികള്‍ മരിച്ചു
കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ സബാഹ് അല്‍ അഹ്മദ് പ്രദേശത്താണു സംഭവം. വൈകീട്ട് അഞ്ചു മണിക്കാണ് പ്രദേശത്തെ വീട്ടില്‍ അഗ്നി ബാധ ഉണ്ടായതായി അഗ്നി ശമന വിഭാഗത്തിനു അറിയിപ്പ് ലഭിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു. കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ സബാഹ് അല്‍ അഹ്മദ് പ്രദേശത്താണു സംഭവം. വൈകീട്ട് അഞ്ചു മണിക്കാണ് പ്രദേശത്തെ വീട്ടില്‍ അഗ്നി ബാധ ഉണ്ടായതായി അഗ്നി ശമന വിഭാഗത്തിനു അറിയിപ്പ് ലഭിച്ചത്. ഉടന്‍ തന്നെ പ്രദേശത്ത് എത്തുകയും വീടിനുള്ളില്‍ കുടുങ്ങി കിടന്നവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയതിനു ശേഷമാണു കുട്ടികള്‍ മരണമടഞ്ഞത് എന്ന് അഗ്നി ശമന വിഭാഗം വ്യക്തമാക്കി.വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് വേലക്കാരികള്‍ പുറത്ത് ചാടി രക്ഷപ്പെട്ടതായും അഗ്നി ശമന സേനാ വിഭാഗം അറിയിച്ചു. മരണമടഞ്ഞത് സ്വദേശികളാണെന്നാണു വിവരം.