പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

Update: 2020-11-17 05:02 GMT

ബഹ്‌റയ്ന്‍: ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം ബഹ്‌റയ്‌നില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന വി ടി അബ്ദുറഹ്മാന്‍, വാളിയില്‍ കൂട്ട്യാലി എന്നിവര്‍ക്ക് ബഹ്‌റൈന്‍ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ നടന്ന യാത്രയയപ്പ് യോഗത്തില്‍ രക്ഷാധികാരി പി കെ കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ മഹല്ല് പ്രസിഡന്റ് കാരേക്കണ്ടി പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.


 യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി എം സി മൊയ്തി, ട്രഷറര്‍ കെ ടി റിയാസ് സംസാരിച്ചു. വിവിധ ജിസിസി മഹല്ല് പ്രതിനിധികളും, വിവിധ മഹല്ല് ഭാരവാഹികളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരിപാടിയില്‍ 250 ഓളം ആളുകള്‍ പങ്കെടുത്തു. വി ടി എന്ന് എല്ലാവരും സ്റ്റേഹത്തോടെ വിളിക്കുന്ന അബ്ദുറഹ്മാന്‍ 44 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. 38 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു കൂട്ട്യാലി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ വി ടിക്ക് ടി കെ സലാമും കുട്ട്യാലിക്ക്് ഷാഫി കമ്മനയും മൊമെന്റോ കൈമാറി.

Tags:    

Similar News