പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

Update: 2022-01-09 10:30 GMT

കുവൈത്ത്: വിദേശത്തുനിന്നും കുറഞ്ഞ ലീവില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന കേന്ദ്രസര്‍ക്കാര്‍ തിരുമാനം പുനപ്പരിശോധിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിനും കൂടാതെ ബൂസ്റ്റര്‍ ഡോസും പിന്നെ സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് റിസള്‍ടുമായി ഗള്‍ഫില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസികളില്‍നിന്നുമാണ് കൊവിഡ് പകരുന്നതെന്നും എന്തിനും ഏതിനും പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനം അപലപനീയമാണ്.

നാട്ടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രകടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിനും സര്‍ക്കാര്‍ അനുവാദം നല്‍കി കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും കണക്കിലെടുക്കാതെ പ്രവാസികളുടെ നെഞ്ചത്ത് കയറുന്ന ഇത്തരം നടപടികള്‍ക്കെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതിഷേധിക്കണമെന്നും ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രാലയത്തിനും കത്തയക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശിഹാബ് ടി എസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്‍ റഹിം, വൈസ് പ്രസിഡന്റ് സക്കരിയ ഇരിട്ടി, സെക്രട്ടറി സയ്യിദ് ബുഹാരി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News