ഇന്ത്യക്കാര്‍ എറ്റവും വലിയ പ്രവാസി സമൂഹം, ഏറ്റവും കൂടുതല്‍ യുഎഇയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി സമൂഹങ്ങളായി കഴിയുന്നവര്‍ ഇന്ത്യക്കാരാണന്ന് ഐക്യരാഷ്ട്രക സംഘടന. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് ഡിഇഎസ്എ) ആണ് ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 നടത്തിയ പഠനം വെളിപ്പെടുത്തിയത്.

Update: 2019-09-28 14:50 GMT

ദുബയ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി സമൂഹങ്ങളായി കഴിയുന്നവര്‍ ഇന്ത്യക്കാരാണന്ന് ഐക്യരാഷ്ട്രക സംഘടന. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് ഡിഇഎസ്എ) ആണ് ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 നടത്തിയ പഠനം വെളിപ്പെടുത്തിയത്. 175 ലക്ഷം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നത്. മൊത്തം പ്രവാസികളുടെ 6.4 ശതമാനവും വസിക്കുന്നത് യുഎഇയിലാണ്. വിവിധ രാജ്യക്കാരായ 2720 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവാസികളായി കഴിയുന്നത്. മൊത്തം പ്രവാസികളുടെ 6 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജീവിക്കുന്നത് സൗദിയിലും ഒമാനിലും യുഎസ് ലുമാണ്. 118 ലക്ഷം പേര്‍ പ്രവാസികളായി കഴിയുന്ന മെക്‌സിക്കോ ആണ് പ്രവാസികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ചൈനക്ക് മൂന്നാം സ്ഥാനമാണുള്ളത്. ലോക ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സ്വന്തം നാട്ടിലേക്ക് വിദേശ പണം അയക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം 80 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചത് 2016 ല്‍ ഇത് 62.7 കോടി ഡോളറായിരുന്നു.  

Tags: