'കണ്ണടയ്ക്കരുത്'; മനുഷ്യക്കടത്തിനെതിരേ ദുബയ് പോലിസിന്റെ ക്യാംപയിന്‍

2018 ല്‍ 77 പേരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 2017 നെ അപേക്ഷിച്ച് 60 ശതമാനമാണ് അറസ്റ്റിലുളള വര്‍ധന.

Update: 2019-07-31 06:22 GMT

ദുബയ്: മനുഷ്യക്കടത്ത് തടയാന്‍ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'കണ്ണടയ്ക്കരുത്' (Don't Close Your Eyes) ക്യാംപയിനുമായി ദുബയ് പോലിസ് രംഗത്ത്. മനുഷ്യക്കടത്ത് തടയാനായെടുത്ത നടപടികള്‍ ഫലപ്രദമായെന്ന് ദുബയ് പോലിസ് അറിയിച്ചു. കുറ്റകൃത്യം തടയാന്‍ കൂടുതല്‍ ഊര്‍ജിതനടപടികള്‍ കൊണ്ടുവരും. യാത്രക്കാരില്‍ മനുഷ്യക്കടത്തിനെക്കുറിച്ചുളള ബോധവല്‍ക്കരണവും വിമാനത്താവള ജീവനക്കാര്‍ക്ക് മനുഷ്യക്കടത്ത് നടത്തുന്നവരെ തിരിച്ചറിയുന്നതിനുളള പരിശീലനവും നല്‍കും.

യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മനുഷ്യക്കടത്ത് കേസുകളില്‍ അധികവും ലൈംഗികദുരുപയോഗവുമായി ബന്ധപ്പെട്ടുളളതാണെന്നും ദുബയ് പോലിസ് അറിയിച്ചു. ഇരകളുടെ പ്രായം തിരുത്തിയോ വ്യാജപാസ്‌പോട്ടിലോ ഒക്കെയാണ് പലരും ഇവരെ യുഎഇയിലെത്തിക്കുന്നത്. ഇരകളുടെ സ്വന്തം രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ടാണ് ഇവരെ മടക്കി അയക്കുന്നതെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. 2018 ല്‍ 77 പേരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 2017 നെ അപേക്ഷിച്ച് 60 ശതമാനമാണ് അറസ്റ്റിലുളള വര്‍ധന. 2017 ല്‍ 48 പേരെയാണ് ഇത്തരത്തില്‍ അറസ്റ്റുചെയ്തത്. 

Tags:    

Similar News