വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ടയര്‍ കടം വാങ്ങിയാല്‍ പിഴ

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്നും ടയര്‍ കടം വാങ്ങി താല്‍ക്കാലികമായി പരിശോധനക്ക് വിധേയമാക്കിയാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.

Update: 2019-06-21 08:44 GMT

ഷാര്‍ജ: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്നും ടയര്‍ കടം വാങ്ങി താല്‍ക്കാലികമായി പരിശോധനക്ക് വിധേയമാക്കിയാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ താപ നില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ ടയര്‍ ഉപയോഗിച്ചാല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് അറിയിച്ചു. നിലവാരം കുറഞ്ഞ ടയര്‍ ഉപയോഗിക്കുന്ന ഏതാനം ട്രക്ക് ഉടമകള്‍ വാഹനം പുതുക്കാനായി രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടയറുകള്‍ വാടകക്ക് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.




Tags: