സൗദിയില്‍ കര്‍ഫ്യൂ ഇളവ് 22 വരെ നീട്ടി; പെരുന്നാളിനു 5 പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്

Update: 2020-05-13 01:06 GMT

ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിലവില്‍ അനുവദിച്ച 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് മെയ് 22(റമദാന്‍ 29) വരെ നീട്ടി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ അനുവദിച്ച ഇളവ് ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കര്‍ഫ്യൂ ഇളവ് നീട്ടിയത്. ഇതനുസരിച്ച് മെയ് 22 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവ് തുടരും. എന്നാല്‍ മക്ക പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും പ്രത്യേക നിരോധനം തുടരും.

    അതേസമയം, പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക നിരോധനം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് മെയ് 23(റമദാന്‍ 30) മുതല്‍ മെയ് 27(ശവ്വാല്‍ 4) വരെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തും. സാമൂഹിക അകലം പാലിക്കണമെന്നും 5 പേരില്‍ കൂടുതല്‍ പേര്‍ ഒന്നിച്ചുചേരാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.




Tags:    

Similar News