സിഎസ്‌ഐ ഗാനോല്‍സവം 11 ന് ഷാര്‍ജയില്‍

Update: 2019-05-04 20:34 GMT

ഷാര്‍ജ: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) സഭയുടെ 18 മത് ക്വയര്‍ ഫെസ്റ്റിവല്‍ ഈ മാസം 11 ന് ഷാര്‍ജ സിഎസ്‌ഐ ദേവാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 225 ഓളം വരുന്ന ഗായക സംഘങ്ങള്‍ അണിനിരക്കുന്ന ചടങ്ങില്‍ സംഗീത ഉപകരണങ്ങള്‍ ഇല്ലാതെയായിരിക്കും ഗാനങ്ങള്‍ ആലപിക്കുക. ഗാനോല്‍സ ശുശ്രൂഷയില്‍ റവ.ജോസഫ് സാമൂവേല്‍ മുഖ്യ പ്രഭാഷണം നടത്തും. ഇത്തരം ചടങ്ങില്‍ നിന്നും ലഭിക്കുന്ന വരുമാനം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. റവ. വര്‍ഗീസ് മാത്യു, മാത്യു കോശി, പ്രിജു ജോണ്‍, ആഷ്‌ലി ഡാണ്‍, സുനില്‍ എബ്രഹാം, എബ്രഹാം മാത്യു, പ്രഭു ജോണ്‍, ഷിബു ജോയ് സംബന്ധിച്ചു. 

Tags: