എന്‍ആര്‍സി- സിഎഎ സമരങ്ങളോട് സിപിഎം കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സിപിഎം അനുകൂലപ്രതിഷേധങ്ങള്‍ക്ക് മാത്രം ക്ലീന്‍ചിറ്റ് നല്‍കുന്ന നിലയിലേക്ക് മുഖ്യമന്ത്രി അധപ്പതിക്കരുത്.

Update: 2020-02-08 12:16 GMT

ജുബൈല്‍: എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരേ സമരം ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ മഹല്ല് കമ്മിറ്റികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം സമരങ്ങളില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാക്ഷേപിച്ച് പ്രതിഷേധങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പിണറായി വിജയന്‍. സിപിഎം അനുകൂലപ്രതിഷേധങ്ങള്‍ക്ക് മാത്രം ക്ലീന്‍ചിറ്റ് നല്‍കുന്ന നിലയിലേക്ക് മുഖ്യമന്ത്രി അധപ്പതിക്കരുത്.

പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘപരിവാരം സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കടകളടച്ച് തങ്ങളുടെ പ്രധിഷേധം പ്രകടിപ്പിക്കുന്ന വ്യാപാരികളെ പോലും വെറുതെ വിടാത്ത പിണറായി പോലിസിന്റെ പക്ഷപാതിത്വവും സംഘപരിവാര്‍ അനുകൂല ഇരട്ടത്താപ്പും കേരള ജനത മനസ്സിലാക്കുന്നുണ്ടെന്ന് യോഗം ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജീബ്, ഗഫൂര്‍ പുറയില്‍, റഫീഖ് പതിയന്‍സ് സംബന്ധിച്ചു. സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്കിന്റെ പുതിയ സെക്രട്ടറിയായി സയീദ് ആലപ്പുഴയെ തിരഞ്ഞെടുത്തു. 

Tags:    

Similar News