സൗദിയില്‍ 1,931 പേര്‍ക്കുകൂടി കൊവിഡ്; മരണം 411 ആയി

കൊവിഡ് 19 ബാധിച്ച് 12 പേര്‍കൂടി രാജ്യത്ത് മരണപ്പെട്ടു. 27,865 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.

Update: 2020-05-26 17:21 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1,931 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് 19 ബാധിതരുടെ എണ്ണം 76,726 ആയി. പുതുതായി 2,782 പേര്‍കൂടി സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് 19 വിമുക്തരായവരുടെ എണ്ണം 48,450 ആയി. കൊവിഡ് 19 ബാധിച്ച് 12 പേര്‍കൂടി രാജ്യത്ത് മരണപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 411 ആയി. 27,865 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 397 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്കുകള്‍ ഇപ്രകാരമാണ്.

റിയാദ്- 789. ജിദ്ദ- 327, ഹുഫൂഫ്- 166, ദമ്മാം- 143, മക്ക- 120, ബുറൈദ- 97, ജുബൈല്‍- 37, ഖതീഫ്- 31, കോബാര്‍- 26, തബൂക്- 17, തായിഫ്- 13 മദീന- 12, ബീഷ്- 10, ദഹ്റാന്‍- 10, അല്‍സഹന്‍- 9, ഖര്‍ജ-് 9, മന്‍ഫുദല്‍ ഹദീസ- 7, അല്‍ജഫര്‍- 6, ഉനൈസ- 5, ഖല്‍വ- 5, അല്‍നമാസ്- 3, മഹായീല്‍ അസീര്‍- 3, സ്വഫ്‌വാ- 3, നജ്റാന്‍- 3, ഷര്‍വ- 3, അല്‍ഹുദാ- 3, അല്‍മജ് മഅ- 3, അല്‍സുലൈല്‍- 3, റമാഹ്- 3, സകാക- 2, അബ്ഹാ- 2, ബിന്‍സമീര്‍- 2, സബ്ത അല്‍ഉലായ- 2, വാദി ദവാസിര്‍- 2, അംലജ്- 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് റിപോര്‍ട്ട് ചെയ്തത്. 

Tags:    

Similar News