ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-07-15 12:48 GMT

ദോഹ: ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 22,762 പരിശോധനകളില്‍ 49 യാത്രക്കാര്‍ക്കടക്കം 131 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 599 ആണ്. ഇതുവരെ 2,21,805 പേര്‍ രോഗമുക്തി നേടി. ഇന്ന് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആകെ 65 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 4 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 34 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്.

Covid updates Qatar

Tags: