കൊവിഡ്: സൗദിയില്‍ ഇന്ന് എട്ടുമരണം; 783 പേര്‍ക്ക് കൂടി രോഗം

Update: 2021-04-07 13:38 GMT

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,719 ആയി. ബുധനാഴ്ച 783 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 417 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,952 ആയി. ഇവരില്‍ 3,81,189 പേര്‍ക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയിലുള്ളവരുടെ എണ്ണം 7,044 ആണ്. ഇവരില്‍ 852 പേരുടെ നില ഗുരുതരമാണ്. ചികില്‍സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

    രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത്.

വിവിധ പ്രദേശങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം:

റിയാദ് 341

മക്ക 142

കിഴക്കന്‍ പ്രവിശ്യ 131

അസീര്‍ 30

മദീന 25

അല്‍ ഖസീം 22

ഹാഇല്‍ 22

തബൂക്ക് 18

ജീസാന്‍ 17

നജ്‌റാന്‍ 10

അല്‍ജൗഫ് 9

വടക്കന്‍ അതിര്‍ത്തി മേഖല 9

അല്‍ബാഹ 7

Covid updates in Saudi Arabia

Tags:    

Similar News