കൊവിഡ്: സൗദിയില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

ഇതാദ്യമായാണ് ഇത്രയും പേര്‍ സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് സുഖം പ്രാപിക്കുന്നവരുടെ എണ്ണം 177560 ആയി ഉയര്‍ന്നു.

Update: 2020-07-14 16:00 GMT

ദമ്മാം: സൗദിയില്‍ കൊവിഡ് 19 രോഗ വിമുക്തരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേരാണ് സുഖം പ്രാപിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് സുഖം പ്രാപിക്കുന്നവരുടെ എണ്ണം 177560 ആയി ഉയര്‍ന്നു.

പുതുതായി 2692 പേര്‍ക്ക് കോവിഡ് 19 ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ 237803 ആയി ഉയര്‍ന്നു. 40 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് 19 ബാധിച്ച മരിക്കുന്നവരുടെ എണ്ണം 2283 ആയി.

57960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2230 പേരുടെ നില ഗുരുതരമാണ്. ജിദ്ദ. 263, ഹുഫൂഫ് 220, റിയാദ് 211, മുബാറസ് 141, ദമ്മാം 134, ഹായില്‍ 112, തായിഫ് 97, മക്ക 81, മദീന 75, ഹഫര്‍ബാതിന്‍ 55 ദഹ്‌റാന്‍ 54, ഖമീസ് മുശൈത് 53, തബൂക്48, ജുബൈല്‍ 44, കോബാര്‍ 43 യാമ്പു 33, ബുറൈദ 31, വാദി ദവാസിര്‍ 30, ജീസാന്‍ 29, ഉനൈസ 28, നഅ്‌രിയ്യ 28, നജ്‌റാന്‍ 28, അല്‍ജഫര്‍ 27, ഖതീഫ് 26, സബ്ത് അലാജിയ്യ 25, ഷര്‍വ 24, ഖര്‍ജ് 24,റഫ് ഹാ 21, അബൂഉറൈഷ് 20, സാംത 20.

Tags: