കൊവിഡ്: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു.

Update: 2020-04-22 13:59 GMT

ദമ്മാം: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥീരികരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. 172 പേര്‍കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,812 ആയി.

10,846 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 82 പേരുടെ നില ഗുരുതരമാണ്. മക്ക- 315, ഹുഫുഫ്- 240, റിയാദ്- 164, മദീന- 137, ജിദ്ദ- 114, ദമ്മാം- 61, തബൂക്- 35, ദഹ്റാന്‍- 26, ബിഷ- 18, തായിഫ്- 14, അല്‍ഖര്‍ജ്- 3, തുവാല്‍- 2, സ്വബ്‌യാ- 2, ഹായില്‍- 2, ഖര്‍യാത്- 1, ഷര്‍വ- 1, അല്‍ഹുദ- 1, അല്‍വജ്ഹ്- 1, അല്‍ജഫര്‍- 1, ഉഗ്‌ലാത് അസുഗുര്‍- 1 അല്‍മിത്ബ്, യാമ്പു- 1.  

Tags:    

Similar News