കൊവിഡ്: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി

Update: 2021-05-17 18:56 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിച്ചു. അതേസമയം, നാട്ടിലുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ സാഹചര്യം ഒരുങ്ങിയിട്ടില്ല. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രവിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മെയ് ആദ്യം ഇവിടെനിന്ന് അങ്ങോട്ടുള്ള വിമാനങ്ങള്‍ കൂടി വിലക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു രാജ്യങ്ങള്‍ വഴിയാണ് പ്രവാസികള്‍ നാട്ടിലേക്ക് പോയിരുന്നത്. ഇനി നേരിട്ട് പോവാം. ട്രാവല്‍സുകള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങള്‍ നേരത്തെ തന്നെ നിലച്ചിട്ടുണ്ട്. കുവൈത്തിലേക്ക് എല്ലാ വിദേശികള്‍ക്കും പ്രവേശന വിലക്കും പ്രാബല്യത്തിലുണ്ട്. കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്കില്ല.

Tags:    

Similar News