സൗദിയില്‍ വ്യാഴാഴ്ച 902 കൊവിഡ് കേസുകള്‍; ആകെ മരണം 6,728

Update: 2021-04-09 01:13 GMT

ജിദ്ദ: സൗദി അറേബ്യയില്‍ വ്യാഴാഴ്ച 902 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 469 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,854 ആയി. ഇവരില്‍ 3,81,658 പേര്‍ക്ക് രോഗം മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗികളില്‍ ഒമ്പതുപേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,728 ആയി.

    വിവിധ ആശുപത്രികളിലും മറ്റുമായി 7,468 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 874 പേരുടെ നില ഗുരുതരമാണ്. ചികില്‍സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.

വിവിധ പ്രദേശങ്ങളില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍:

റിയാദ് 402

മക്ക 163

കിഴക്കന്‍ പ്രവിശ്യ 155

അസീര്‍ 36

മദീന 26

അല്‍ ഖസീം 21

ഹാഇല്‍ 21

ജീസാന്‍ 21

തബൂക്ക് 17

നജ്‌റാന്‍ 12

വടക്കന്‍ അതിര്‍ത്തി മേഖല 12

അല്‍ജൗഫ് 9

അല്‍ബാഹ 7

Tags:    

Similar News