കൊവിഡ്; ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു

ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

Update: 2020-05-19 14:23 GMT

മസ്‌കത്ത്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.57 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതുവരെ മരിച്ചവരില്‍ രണ്ട് മലയാളികളടക്കം 18 പേര്‍ പ്രവാസികളും എട്ടുപേര്‍ സ്വദേശികളുമാണ്.

അതേസമയം 292 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 173 പേര്‍ വിദേശികളും 119 പേര്‍ ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 5671 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1496ല്‍ നിന്ന് 1574 ആയി ഉയര്‍ന്നു.


Tags: