സൗദിയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരിച്ചു

Update: 2020-04-25 14:47 GMT

ദമ്മാം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 136 ആയി ഉയര്‍ന്നു. മരണമടഞ്ഞവരില്‍ 2 സ്വദേശികളും 7 പേര്‍ വിദേശികളുമാണ്. 33 മുതല്‍ 77 വയസ്സ് വരെയാണ് മരണഞ്ഞവരുടെ പ്രായം. ഇവരില്‍ ചിലര്‍ സ്ഥിരരോഗികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി ഉയര്‍ന്നു. 115 പേര്‍ കൂടി ഇന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 2215 ആയി.

    മക്ക-364, ജിദ്ദ-271, മദീന-120, കോബാര്‍-45, ദമ്മാം-43, തായിഫ്-27, ജുബൈല്‍-26, ബീഷ-20, ബുറൈദ-17, യാമ്പു-13, മിത് നബ്-12, അല്‍ബാഹ-6, സാജിര്‍-6, അറാര്‍-5, അല്‍മുസാഹമ-5, അബ്ഹാ-2, അല്‍മിഖ് വാ-2 തബൂക്-2, ഖമീസ് മുശൈത്-1, ഉനൈസ-1, ബനീ മാലിക്-1, തുര്‍ബ-1, ഖുന്‍ഫുദ-1, ഖര്‍ജ്-1, അല്‍സുല്‍ഫി-1.


Tags: