കൊവിഡ്: കൊല്ലം സ്വദേശി അബൂദബിയില്‍ മരിച്ചു

Update: 2020-05-05 12:35 GMT

അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹീം മുഹമ്മദ് സായു റാവുത്തറാണ് (60) മരിച്ചത്. ഒരാഴ്ചയിലധികമായി ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു. അബൂദബിയിലെ ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഭാര്യ: മഞ്ജു. മകന്‍: മുഹമ്മദ് തുഷാര്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് ബനിയാസ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Tags: