സൗദിയില്‍ ഇന്ന് 985 പേര്‍ക്ക് കൊവിഡ്; 10 മരണം കൂടി

Update: 2021-04-15 16:16 GMT

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 661 പേര്‍ രോഗമുക്തി നേടി. ചികില്‍സയില്‍ കഴിയുന്നവരില്‍ 10 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6791 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത് 4,02,142 പേര്‍ക്കാണ്. ഇതില്‍ 3,86,102 പേര്‍ രോഗമുക്തി നേടി. 9,249 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

    ഇന്നലെയും രാജ്യത്ത് 10 പേര്‍ മരണപ്പെട്ടിരുന്നു. സൗദിയില്‍ മൂന്ന് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കുകളാണിത്. പ്രതിദിന കേസുകളില്‍ വര്‍ധനവ് ഉണ്ടായപ്പോഴും കഴിഞ്ഞ മൂന്ന് മാസത്തോളമായി പരമാവധി ഏഴ് പേര്‍ വരെയാണു ഓരോ ദിവസവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നത്.

Covid: 10 more deaths in Saudi

Tags: