കൊറോണ: സൗദിയില്‍ നിയന്ത്രണം ഉംറ, ടൂറിസം വിസകള്‍ക്ക് മാത്രം; തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണമില്ല

Update: 2020-03-01 18:20 GMT

ദമ്മാം: കോവിഡ് 19 വൈറസ് സൗദിയില്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രതിരോധനടപടിയുടെ ഭാഗമായി ഉംറ, ടൂറിസം വിസകള്‍ മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി. ഈ രണ്ട് വിസകളൊഴികെ തൊഴില്‍വിസയുള്‍പ്പടെ എല്ലാ വിസകളും അനുവദിക്കുന്നത് തുടരുമെന്ന് വിദേശമന്ത്രാലയ അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ തമീം അല്‍ദോസരി വ്യക്തമാക്കി.

ജി- 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അതാത് പ്രതിനിധികളുടെ രാജ്യക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ, ടൂറിസം വിസകള്‍ തല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിസ ഫീസ്, സര്‍വീസ് തുക തിരിച്ചുലഭിക്കുന്നതിനു അതാത് ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. 

Tags:    

Similar News