കൊറോണ വ്യാപനം: വിദേശികളെ ആക്ഷേപിക്കരുതെന്ന് അബ്ദുല്‍റഹ്മാന്‍ മുസാഇദ് രാജകുമാരന്‍

വിദേശികളില്‍ രോഗം പടരുന്നുണ്ടെങ്കില്‍ അതിനുത്തരവാദി അവരല്ല. വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്നതാണ് കാരണമെന്നാണ് പറയുന്നത്.

Update: 2020-04-19 12:02 GMT

ദമ്മാം: സൗദിയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ വിദേശികളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുസാഇദ് രാജകുമാരന്‍. ഒരാളും മനപ്പൂര്‍വം തനിക്ക് കൊറോണ പിടിപെടണമെന്നോ മറ്റുള്ളവര്‍ക്ക് ബാധിക്കണമെന്നോ ആഗ്രഹിക്കില്ല. സൗദിയില്‍ കൊറോണ വ്യാപകരില്‍ 80 ശതമാനവും വിദേശികളാണന്ന് വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് പലരും വിദേശികള വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹം വിമര്‍ശകര്‍ക്കെതിരേ രംഗത്തുവന്നത്.

വിദേശികളില്‍ രോഗം പടരുന്നുണ്ടെങ്കില്‍ അതിനുത്തരവാദി അവരല്ല. വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്നതാണ് കാരണമെന്നാണ് പറയുന്നത്. പല താമസകേന്ദ്രങ്ങളിലും ഓരോ മുറിയില്‍ പത്തും പതിനഞ്ചും പേര്‍ താമസിക്കുന്നതിന് ഉത്തരവാദി അവരെ അത്തരത്തില്‍ പാര്‍പ്പിച്ച തൊഴിലുടമകളാണ്. രോഗം പടരാനുള്ള കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേം അഭിപ്രായപ്പെട്ടു. 

Tags:    

Similar News