കൊറോണ: കുവൈത്തില്‍ മൂന്നു മരണം കൂടി; ഇന്ന് 717 പുതിയ കേസുകള്‍

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 489 ആയി. 717 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്.

Update: 2020-08-12 13:02 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 489 ആയി. 717 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 470 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 73785 ആയി.

വൈറസ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്

ഫര്‍വ്വാനിയ 154, അഹമദി 187, ഹവല്ലി 154, കേപിറ്റല്‍ 100, ജഹറ 122.

ഇന്ന് 692 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 65451 ആയി. ആകെ 7845പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 117 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4397 പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,43,858 ആയി.




Tags:    

Similar News