മുഖ്യമന്ത്രി ദുബയ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി; ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

മലയാളി സമൂഹത്തോട് കാട്ടുന്ന സ്‌നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബയ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളില്‍ യുഎഇ ആവിഷ്‌കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബയ് ഭരണാധികാരികളുമായി പങ്കുവെച്ചു.

Update: 2022-02-02 19:16 GMT

ദുബയ്: യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബയി എക്‌സ്‌പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

മലയാളി സമൂഹത്തോട് കാട്ടുന്ന സ്‌നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബയ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളില്‍ യുഎഇ ആവിഷ്‌കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബയ് ഭരണാധികാരികളുമായി പങ്കുവെച്ചു.

ദുബയ് കിരീടാവകാശി ഷെയ്ഖ് ഹംദാനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി രാജീവ്, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News