സൗദിയില്‍ ലെവി ഒഴിവാക്കാന്‍ അനധികൃതമായി വ്യവസായസ്ഥാപനങ്ങളിലേക്ക് മാറുന്നവര്‍ക്ക് മുന്നറിയിപ്പ്

ഉത്പാദനമേഖലയിലേയ്ക്കു കടന്നുവരുന്ന നിക്ഷേപകര്‍ക്ക് ഇളവുകല്‍ നല്‍കി സഹായിക്കുന്നതിനാണ് ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ലെവി ഇളവ് ഒഴിവാക്കിയത്.

Update: 2020-02-07 15:35 GMT

ദമ്മാം: ലെവി ഒഴിവാക്കുന്നതിനായി വ്യവസായസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി വ്യവസായ ധാതുനിക്ഷേപ മന്ത്രി ബന്ദര്‍ അല്‍ഖരീഫ്. വ്യവസായസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വിദേശികളുടെ ലെവി അഞ്ചുവര്‍ഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യം ചൂഷണം ചെയ്യുന്നതിനു മറ്റു സ്ഥാപനങ്ങളില്‍ ചെയ്യുന്ന പലരും വ്യവസായസ്ഥാപനങ്ങളിലേക്കു സേവനം മാറ്റുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ഉത്പാദനമേഖലയിലേയ്ക്കു കടന്നുവരുന്ന നിക്ഷേപകര്‍ക്ക് ഇളവുകല്‍ നല്‍കി സഹായിക്കുന്നതിനാണ് ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ലെവി ഇളവ് ഒഴിവാക്കിയത്. ബഹുഭൂരിഭാഗം പേരും വ്യാവസായസിറ്റിക്കു പുറത്ത് സ്ഥാപനം തുടങ്ങാന്‍ വേണ്ടിയാണ് ഉത്പാദനസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ നല്‍കുന്നത്. വ്യവസായ സിറ്റികള്‍ക്കുള്ളില്‍തന്നെ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം ഉപദേശിച്ചു. അതേസമയം, 2019ല്‍ സ്വകാര്യമേഖലയ്ക്കു നല്‍കേണ്ട കുടിശ്ശിക മിക്കവാറും നല്‍കിക്കഴിഞ്ഞതായി ധനമന്ത്രാലയം വ്യക്തമാക്കി. ബില്ലുകള്‍ സമര്‍പ്പിച്ച് 60 ദിവസത്തിനകം തുക നല്‍കാറുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. 

Tags:    

Similar News