മദീനയില്‍ ഒട്ടകത്തില്‍ കാറിടിച്ച് അപകടം; മലപ്പുറം സ്വദേശി മരിച്ചു

Update: 2021-11-08 05:50 GMT

റിയാദ്: മദീനയില്‍ ഒട്ടകത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മദീന സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന രണ്ട്മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യാമ്പു റോഡിലാണ് അപകടമുണ്ടായത്.

മലപ്പുറം പാണ്ടിക്കാട് തൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലിയാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ബദര്‍ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് അപകടം നടന്നത്. ഒരു കുടുംബം നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് മദീനാ സന്ദര്‍ശനം നടത്തിയത്.

Tags:    

Similar News