യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മസ്‌കത്തില്‍നിന്നും കോഴിക്കോട്ടേക്ക് പോയ നാല് യാത്രക്കാര്‍ക്കാണ് മൂക്കില്‍നിന്ന്് രക്തം വന്നത്. വിമാനത്തിനകത്തുള്ള മര്‍ദം ക്രമീകരിച്ചതില്‍ വ്യതിയാനം സംഭവിച്ചതാണ് മൂക്കില്‍നിന്നും രക്തമൊഴുകാന്‍ കാരണമായത്.

Update: 2019-02-11 16:04 GMT

മസ്‌കത്ത്: യാത്രക്കാരുടെ മൂക്കില്‍നിന്നും രക്തം വന്നതിനെത്തുടര്‍ന്ന്് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്‌കത്തില്‍നിന്നും കോഴിക്കോട്ടേക്ക് പോയ നാല് യാത്രക്കാര്‍ക്കാണ് മൂക്കില്‍നിന്ന്് രക്തം വന്നത്. വിമാനത്തിനകത്തുള്ള മര്‍ദം ക്രമീകരിച്ചതില്‍ വ്യതിയാനം സംഭവിച്ചതാണ് മൂക്കില്‍നിന്നും രക്തമൊഴുകാന്‍ കാരണമായത്. വിമാനത്തിലെ മറ്റുള്ളവര്‍ക്ക് യാത്രയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. മൂന്ന് കുട്ടികളടക്കം 185 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം 1200 അടി ഉയരത്തിലെത്തിയപ്പോഴേക്കും സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനം മസ്‌കത്ത് വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ വിദഗ്ധവൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം വിമാനം ഇന്ന് വൈകീട്ട് കോഴിക്കോട്ടേക്ക് പറക്കുകയും ചെയ്തു.

Tags:    

Similar News