ബിനാമി ബിസിനസ്: സൗദിയില്‍ പിഴ 50 ലക്ഷം വരെയാക്കി ഉയര്‍ത്തി

Update: 2020-07-14 13:45 GMT

ദമ്മാം: രാജ്യത്ത് ബിനാമി ബിസിനസിനെതിരേ നിയമ നടപടകള്‍ ശക്തമാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായുള്ള നിയമ ഭേദഗതിക്ക് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 50 ലക്ഷം റിയാല്‍ പിഴ ഏര്‍പ്പെടുത്തികൊണ്ടുള്ള നിയമമാണ് ശുറാ കൗണ്‍സില്‍ അംഗീകരിച്ചത്. അഞ്ചു വര്‍ഷം വരെ തടവും അനുഭവിക്കണം. നേരത്തേ രണ്ടുവര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാല്‍ പിഴയുമായിരുന്നു. സ്ഥാപനങ്ങളുടെ രീതി, സാമ്പത്തിക നില തുടങ്ങിയ വിവിധ കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശിക്ഷാ നല്‍കാന്‍ സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമം മന്ത്രിസഭ കൂടി അംഗീകരിക്കുന്നതോടെ നടപ്പിലാവും.

Benami Business: Saudi raises fine to Rs 50 lakh




Tags:    

Similar News